കേരള ലളിതകലാ അക്കാദമി 2020-21ലെ ഏകാംഗ-സംഘ കലാപ്രദര്‍ശനത്തിന് കലാകൃത്തുക്കളെ തെരഞ്ഞെടുത്തു
കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഏകാംഗ-സംഘ പ്രദര്‍ശനത്തിനുള്ള (ചിത്രം, ശില്പം) കലാകൃത്തുക്കളെ തെരഞ്ഞെടുത്തു.
ചിത്ര-ശില്പകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകൃത്തുക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് കലാപ്രദര്ശനഗ്രാന്റ് നല്‍കുന്നത്. പ്രദര്‍ശനം നടത്തുന്നതിനായി അക്കാദമി ഗ്യാലറി സൗജന്യമായി അനുവദിക്കുന്നതിനുപുറമെ താമസഭക്ഷണ ചെലവും യാത്രാപ്പടിയും കൂടാതെ ഏകാംഗ പ്രദര്‍ശനത്തിന് 50,000/- രൂപയും സംഘപ്രദര്ശനത്തിന് 1,00,000/- രൂപയുമാണ് അക്കാദമി ഗ്രാന്റ് നല്‍കുന്നത്. ദീപക് പൗലോസ്, അനൂപ് മോഹന്‍, എബിന് പി.ആര്, രജനി എസ്.ആര്, സൂരജ കെ.എസ്, സാജു മണ്ണത്തൂര്‍ (സാജു തങ്കപ്പന്), സജിത് പനയ്ക്കന്‍, വിപിന്‍ വടക്കിനിയില്‍, സുമേശന്‍ കെ., മാര്ട്ടിന് ഒ.സി, രാജേന്ദ്രന് പുല്ലൂര്‍, പി.ജി. ശ്രീനിവാസന്, സന്തോഷ് എസ്.എല്‍, പൊന്മണി തോമസ്, സുനില്‍ വല്ലാര്‍പാടം, ലിനോജോ രാജു, ബിനു കൊട്ടാരക്കര, സെലിന് ജേക്കബ്, ജിതിന് ടി. ജോയ്, ഹരീന്ദ്രന്‍ ചാലാട്, ബബിത രാജീവ്, സജിത് എസ്, സെബിന് ജോസഫ്, ചിത്രന് കുഞ്ഞിമംഗലം, പ്രമോദ് കൂരമ്പാല, അഹല്യ രാജ്, മെര്ലിന് അഭിമന്യു, ബസന്ത് പെരിങ്ങോട്, സാറാ ഹുസൈന്, മനീഷ് ഭാസ്കരനേയും ഭിന്നശേഷിക്കാരായ മുഹമ്മദ് യാസര്‍ ബി, ജോയ്കുട്ടി എ.എം. എന്നിവരെയും ഏകാംഗ ചിത്ര-ശില്പ പ്രദര്‍ശന ഗ്രാന്റിന് തെരഞ്ഞെടുത്തു.
ബിജി ഭാസ്കര്‍ (ശ്രീകാന്ത് നെട്ടൂര്‍, റിങ്കു അഗസ്റ്റിന് പി.എ.), വിഷ്ണു പി. (അഞ്ജു ചന്ദ്രന് പി, സുരഭി പി, ദില്യ സി. ഭാസ്കരന്), രാഹുല്‍ ബാലകൃഷ്ണന് (പ്രേംകുമാര്‍ കെ.കെ., സരുണ്‍ദാസ് എസ്, ശ്രീവല്സന് പി, രാജേഷ് അഞ്ചിലന്) സുധീഷ് പല്ലിശ്ശേരി, (ബിനീഷ് എന്‍.വി, ദീപ കെ.പി, ബിജിമോള്‍ കെ.സി.), ശംഭു ആര്. (ആദര്‍ശ് നാരായണന്, അഖില്‍ എസ്.), രാജേഷ് കുമാര്‍ കെ.(ഷാമില്‍ കുമാര്‍, ഷിംലാല്‍ ടി.), ശ്രീഗോപന്‍ ബി.എസ്. (അനിരുദ്ധന്, സ്വാതി ജയ്കുമാര്), സുരേഖ (സി പി ദിലീപ് കുമാര്‍, ജോളി എം. സുധന്) പ്രണവം ശ്രീകുമാര്‍ (ഷമീര്‍ ഹരിപ്പാട്, ഭദ്രന് കാര്‍ത്തിക), ഷിനോയ് കെ.കെ. (അബ്ദുള്ള പി.എ., വൈശാഖ് കെ.) എന്നീ 10 ഗ്രൂപ്പുകളെ സംഘപ്രദര്ശനത്തിന് തെരഞ്ഞെടുത്തു.