കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ സ്മാരക
ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം
&
ആര്‍ട്ട് ഗ്യാലറി
കൃഷ്ണപുരം - കായംകുളം
ഉദ്ഘാടനം
2014 ജൂലൈ 31
വൈകീട്ട് 5ന്
സുഹൃത്തേ,
ലോക പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശങ്കറിന് ജന്മനാട്ടില് സ്മാരകം.
ഇന്ത്യയിലെ ആദ്യത്തെ ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം കായംകുളം കൃഷ്ണപുരത്ത് കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മദിനത്തില് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നു.
2010-ല്‍ സര്‍ക്കാര്‍ അനുവദിച്ച മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ വിനിയോഗിച്ച് കായംകുളം എം.എല്‍.എ. ശ്രീ. സി.കെ. സദാശിവന്റെ നിര്‍ദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചതാണ് ഈ കെട്ടിടം.
കേരള ലളിതകലാ അക്കാദമി ഒരുക്കുന്ന കാര്‍ട്ടൂണ്‍ മ്യൂസിയത്തില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ മൗലിക കാര്‍ട്ടൂണുകളും അദ്ദേഹം സര്‍ഗസൃഷ്ടിക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പാവകളും പ്രദര്‍ശിപ്പിക്കപ്പെടും.
അതോടൊപ്പം മണ്മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പ്രമുഖ കലാകാരന്മാരുടെ പ്രശസ്തമായ കാര്ട്ടൂണുകള് പ്രദര്‍ശിപ്പിക്കുന്നതിന് തുടക്കം കുറിക്കും.
ഇന്ത്യന്‍ കാര്‍ട്ടൂണുകളുടേയും ചിത്രകലയുടേയും പഠനഗവേഷണകേന്ദ്രമായി വികസിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന ഈ മ്യൂസിയം ഭാവിയില്‍ കലാസ്നേഹികളുടെ തീര്‍ത്ഥാടനകേന്ദ്രമാകും.
ജൂലൈ 31ന് വൈകീട്ട് 5ന് കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി ശങ്കര്‍ സ്മാരക ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം രാഷ്ട്രത്തിന് സമര്‍പ്പിക്കും.
സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിക്കും. ആര്‍ട്ട് ഗ്യാലറിയുടെ ഉദ്ഘാടനം ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. വി.കെ. ഇബ്രാഹിംകുഞ്ഞ് കെട്ടിട സമുച്ചയത്തിന്റെ താക്കോല്‍ദാനം നിര്‍വ്വഹിക്കും.
ജനപ്രതിനിധികളും സാംസ്കാരിക നായകന്മാരും ചടങ്ങില്‍ സംബന്ധിക്കും.
ചരിത്രപരമായ ഈ ധന്യമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ അങ്ങയെ സവിനയം ക്ഷണിക്കുന്നു.
കാര്യപരിപാടി
സ്വാഗതം:
ശ്രീ. സി.കെ. സദാശിവന് എം.എല്‍.എ.
റിപ്പോര്‍ട്ട്:
ശ്രീ. കെ.എ. ഫ്രാന്‍സിസ് (ചെയര്മാന്, കേരള ലളിതകലാ അക്കാദമി)
അദ്ധ്യക്ഷന്‍:
ശ്രീ. കെ.സി. ജോസഫ് (ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി)
ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം സമര്‍പ്പണം:
ശ്രീ. ഉമ്മന്‍ചാണ്ടി (ബഹു. മുഖ്യമന്ത്രി)
ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം:
ശ്രീ. രമേശ് ചെന്നിത്തല (ബഹു. ആഭ്യന്തരവകുപ്പ് മന്ത്രി)
കെട്ടിട സമുച്ചയത്തിന്റെ താക്കോല്‍ദാനം:
ശ്രീ. വി.കെ. ഇബ്രാഹിം കുഞ്ഞ് (ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി)
മുഖ്യപ്രഭാഷകര്‍:
ശ്രീ. കെ.സി. വേണുഗോപാല്‍ എം.പി.
ശ്രീമതി. സൈറ നുജുമുദ്ദീന്‍ (കായംകുളം നഗരസഭ അദ്ധ്യക്ഷ)
കാര്‍ട്ടൂണുകളും ചിത്രരചനാ സാമഗ്രികളും
സാംസ്കാരിക വകുപ്പിന് കൈമാറുന്നത്:
ശ്രീമതി. യമുന ശങ്കര്‍, ശ്രീമതി. ശാന്ത ശങ്കര്‍
ആശംസ:
ശ്രീ. യേശുദാസന് (കാര്‍ട്ടൂണിസ്റ്റ്)
ശ്രീ. എന്‍. പത്മകുമാര്‍ (ജില്ലാ കളക്ടര്‍)
ശ്രീമതി. ബബിത ജയന് (പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത്ത്, മുതുകുളം)
ശ്രീ. എന്‍. രവി (പ്രസിഡണ്ട്, കൃഷ്ണപുരം പഞ്ചായത്ത്്)
ശ്രീ. പി.കെ. കൊച്ചുകുഞ്ഞ് (മുന്‍സിപ്പല്‍ വൈസ് ചെയര്മാന്)
ശ്രീമതി. സെലീന (കൗണ്‍സിലര്‍, കൃഷ്ണപുരം)
സാന്നിധ്യം
ശ്രീമതി. സി.എസ്. സുജാത (മുന്‍ എം.പി.), സര്‍വ്വശ്രീ. അഡ്വ. സി.ആര്. ജയപ്രകാശ്,
തമ്പി മേട്ടുതറ, അഡ്വ. കെ.പി. ശ്രീകുമാര്‍, എ.എം. ഹാഷിം,
എം.എ. അലിയാര്, എന്‍. സുകുമാരപിള്ള, ജെ. മുഹമ്മദ് കുഞ്ഞ്,
അഡ്വ. ജോസഫ് ജോണ്‍, ഷേക്. പി. ഹാരീസ്,
അഡ്വ. യു. മുഹമ്മദ്, പി. ഗാനകുമാര്‍, സുല്‍ഫിക്കര്‍ മയൂരി,
ജയചന്ദ്രന്‍പിള്ള, കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്, ടി.കെ. രാജന്,
ജേക്കബ്ബ് ഉമ്മന്‍, ബി. ഷാജി, എ. നിസാദ്, ശ്രീമതി. ഭാമിനി സൗരഭന്,
പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള, ടി.എ.എസ്.മേനോന്, ബി.ബാബുരാജ്
നന്ദി
ശ്രീ. വൈക്കം എം.കെ. ഷിബു
(സെക്രട്ടറി, കേരള ലളിതകലാ അക്കാദമി)