കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള കെ. കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

കേരള ലളിതകലാ അക്കാദമിയുടെ
കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള കെ. കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

        കേരള ലളിതകലാ അക്കാദമിയുടെ 2017 -2018 വര്‍ഷത്തെ കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള കെ.കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു.
    എം.എഫ്.എ/എം.വി.എ. വിദ്യാര്‍ത്ഥികളായ സനോജ് എസ്.എസ്., അഹല്യ എ.എസ് (രാജാരവിവര്‍മ്മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സ് മാവേലിക്കര), പാര്‍വ്വതി എസ്.നായര്‍ (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, തിരുവനന്തപുരം) എന്നിവര്‍ക്കും. ബി.എഫ്.എ/ ബി.വി.എ. വിദ്യാര്‍ത്ഥികളായ അലി അക്ബര്‍ (ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജ്, തൃശ്ശൂര്‍), മുഷ്‌റിഫ പി.പി. (ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി, കാലടി), ശിവന്‍കുട്ടി ശശി, അഖിനു കെ., നിതിന്‍ കെ.പി. (ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജ്, തിരുവനന്തപുരം) എന്നിവര്‍ക്കും ലഭിച്ചു.
    എം.എഫ്.എ/എം.വി.എ. വിദ്യാര്‍ത്ഥികള്‍ക്ക് 6000/-രൂപ വീതവും ബി.എഫ്.എ./ബി.വി.എ വിദ്യാര്‍ത്ഥികള്‍ക്ക് 5000/-രൂപ വീതവുമാണ് സ്‌കോളര്‍ഷിപ്പ് തുക കലാപഠനത്തില്‍ മികവുകാട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍ മുഖ്യമന്ത്രിയും ചിത്രകാരനുമായിരുന്ന കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം കേരള ലളിതകലാ അക്കാദമി സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചു.